കണ്ണ് തള്ളുന്ന ഓഫർ കണ്ട് ചാടിവീഴണ്ട!! ഫേസ്ബുക്കിൽ പരസ്യം കണ്ട് 250 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത വീട്ടമ്മക്ക് നഷ്ടമായത് അരലക്ഷം രൂപ


ബംഗളൂരു: ഭക്ഷണം ഓൺലൈനിൽ വാങ്ങിയ വീട്ടമ്മക്ക് നഷ്ടമായത് 50,000 രൂപ. ദക്ഷിണ ബംഗളൂരുവിലാണ് വൻ തട്ടിപ്പ് നടന്നത്. 250 രൂപക്ക് ഭക്ഷണം ഓൺലൈനായി വാങ്ങാനായിരുന്നു പരാതിക്കാരിയായ വീട്ടമ്മ ശ്രമിച്ചത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടായിരുന്നു സദാശിവനഗറിലുള്ള ഹോട്ടലെന്ന പേരിൽ നൽകിയ ഫോൺ നമ്പറിലേക്ക് സവിത ശർമ്മ എന്ന വീട്ടമ്മ വിളിച്ചത്.

പത്ത് രൂപ ഓൺലൈനായി അടക്കണമെന്നും ബാക്കിയുള്ള പണം ഭക്ഷണം എത്തിച്ചതിന് ശേഷം നൽകിയാൽ മതിയെന്നുമായിരുന്നു ഓഫർ.ഇതേ തുടർന്ന് സൈറ്റിലുള്ള ലിങ്കില്‍ പണമടക്കാൻ ശ്രമിച്ചു. ബാങ്ക് വിവരങ്ങൾ നൽകിയതോടെ അൻപതിനായിരം രൂപയോളം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതായി സവിത ശര്‍മ്മ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക