ശാഖാകുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ, ശേഷം ഷോക്കടിപ്പിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: തിരുവനന്തപുരത്തെ 51 കാരിയുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


തിരുവനന്തപുരം: കാരക്കോണത്തെ ശാഖാകുമാരിയുടെ മരണം വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വഴക്കിനിടെ ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി, ശേഷം ഷോക്കടിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലുളള അരുണിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും.

ശാഖയെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഷോക്കടിപ്പിച്ചത്. ഇക്കാര്യം ഭർത്താവ് അരുണ്‍തന്നെ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കിടപ്പ് മുറിയിലും ബെഡ്ഷീറ്റിലും രക്തക്കറയുണ്ടായിരുന്നു.അതും സംശയത്തിന് ഇടയാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത വന്നതോടെയാണ് ഇതില്‍ കൂടുതല്‍ വ്യക്തത വന്നത്. പോലീസ് കസ്റ്റഡിയിലുള്ള അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖാകുമാരി മരിച്ചത്. 51 വയസ്സുള്ള ശാഖാകുമാരിയും 26 വയസ്സുള്ള അരുണും തമ്മിൽ രണ്ടു മാസം മുൻപാണ് വിവാഹിതരായത്. ശാഖാകുമാരിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് അരുൺ ഇവരെ വിവാഹം കഴിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനു മുൻപും അരുൺ ശാഖാകുമാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി ഉണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക