അഭിമന്യു സ്മാരകം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും


കൊച്ചി: എസ്.എഫ്.ഐ സ്ഥാപകദിനാചരണം ആഘോഷങ്ങളുടെ തുടര്‍ച്ചയായി അഭിമന്യൂ സ്മാരകം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എറണാകുളം കലൂരിലെ നിർമാണം പൂർത്തിയായ അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനമാണ് വൈകിട്ട് 3.30നു മുഖ്യമന്ത്രി നിർവഹിക്കുക.

പഠനത്തിനും തൊഴില്‍പരിശീലനത്തിനുമുള്ള കേന്ദ്രമായ സ്മാരക മന്ദിരത്തില്‍ വിപുലമായ ലൈബ്രറി, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക കോഴ്‌സുകളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍, മത്സര പരീക്ഷകള്‍ക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകള്‍ക്കും തൊഴില്‍പരിശീലനത്തിനുമെത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ചാണ് ആറര സെന്റ് സ്ഥലത്ത് അഭിമന്യൂ സ്മാരകമന്ദിരം നിര്‍മിച്ചത്.

എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 31നു വൈകിട്ട് 3നു പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക