കാസർകോട് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു തീ പിടിച്ചു; ഡ്രൈവർക്കും ക്‌ളീനർക്കും ദാരുണാന്ത്യം


കാസര്‍കോട് : പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു . അപകടത്തിനിടെ തീ പടർന്ന് ഡ്രൈവറും ക്ലീനറും വെന്ത് മരിച്ചു. കര്‍ണാടക മയന്നവര്‍ സ്വദേശി അശോക( 28), പ്രദീപ് (29) എന്നിവരാന് മരിച്ചത് . ഇന്നലെ വൈകിട്ട് കാസര്‍കോട് കല്ലംകൈ ദേശീയ പാതയിലാണ് അപകടം നടന്നത് .

ലോറിക്കകത്തുണ്ടായിരുന്ന കെമിക്കല്‍ ദേഹത്ത് മറിഞ്ഞു തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലെറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ ഫോര്‍സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക