ട്രെയിൻ കത്തിക്കാൻ പദ്ധതിയെന്ന് പൊലീസിന് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റിൽ


തിരുവനന്തപുരം: മംഗള എക്സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പോലീസ് ആസ്ഥാനത്തിന് പുറമെ ഫയര്‍ഫോഴ്സ്, റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക