കർഷകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം


ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. ഡിസംബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ വിജ്ഞാൻഭവനിലാണ് ചർച്ച നടക്കുക.

ആറാംവട്ട ചർച്ചയാണ് ബുധനാഴ്ച നടക്കുക. 29ന് ചർച്ച നടത്താമെന്ന് കർഷകർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കര്‍ഷക യൂണിയനുകള്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു.
കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 33-ാം ദിവസം പിന്നിടുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 33-ാം ദിവസം പിന്നിടുകയാണ്. നാല് സംസ്ഥാനങ്ങളില്‍ മെഗാ റാലികള്‍ സംഘടിപ്പിക്കും. മറ്റന്നാള്‍ സിഘു, ടിക്രി അതിര്‍ത്തിയില്‍ നിന്ന് ട്രാക്ടര്‍ റാലികള്‍ നടത്താനും ഹരിയാനയിലേയും പഞ്ചാബിലേയും മുഴുവന്‍ ടോള്‍ പ്ലാസകളും തുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് രാജ്യവ്യാപകമായി കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക