കൊച്ചിയെ നടുക്കിയ കോടികളുടെ ജ്വല്ലറി കവർച്ച; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ, പിടിയിലായത് മോഷ്ടിച്ച സ്വർണവുമായി രാജ്യം വിടാനുള്ള ശ്രമത്തിനിടെ


കൊച്ചി: ഏലൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ മോഷ്ടിച്ച ബംഗ്ലാദേശുകാരനെ പിടികൂടി കൊച്ചിയിലെത്തിച്ചു. മോഷണശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ഏലൂര്‍ സിഐ എം.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

ബംഗ്ലാദേശുകാരനൊപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തില്‍‍ താമസക്കാരനുമായ ശൈഖ് ബബ്ലുവും കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായുരുന്നു അറസ്റ്റ്.

കഴിഞ്ഞ മാസം 15നായിരുന്നു നാടിനെ ഞെട്ടിച്ച കവര്‍ച്ച. ഏലൂര്‍ എഫ്എസിറ്റി ജംക്‌ഷനിലെ ഷോപ്പിങ് കോപ്ലക്സിലുള്ള ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ സ്വര്‍ണവും 25 കിലോ വെള്ളിയും മോഷ്ടിച്ചു.

കവര്‍ച്ചയ്ക്ക് ശേഷം കേരളം വിട്ട പ്രതികള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഘത്തിലെ നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ സൂറത്തിലുണ്ടെന്നാണ് പൊലീസ് ലഭിച്ച സൂചന.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക