കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ ഖിസ്സപ്പാട്ട് ആദ്യ ഇശൽ മുതൽ അവസാനം വരെ ദൃശ്യാവിഷ്കാരമായി പുറത്തിറങ്ങുന്നു.
അൽ സലാമ ഓൺലൈൻ ഇസ്ലാമിക് ക്ലാസ്സ് റൂമിൻ്റെ ഓൺലൈൻ ചാനലായ AL-SALAMA ONLINE ( https://youtube.com/c/ALSALAMAONLINE ) വഴിയാണ് മാപ്പിളപ്പാട്ട് ചരിത്രങ്ങളിൽ നിത്യ വിസ്മയമായ മോയിൻകുട്ടി വൈദ്യരുടെ ബദ്ർ ഖിസ്സപ്പാട്ട് മുഴുവനായും തനത് ശൈലിയിൽ മാപ്പിള കലാലോകത്തെ പ്രമുഖരുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്നത്. ജനുവരി ആദ്യത്തിൽ തന്നെ മഹാകാവ്യം ഇശൽ വേൾഡ് മാപ്പിളപ്പാട്ടുകൾ സീസൺ ഒന്നിന് തുടക്കമാകും.