തെക്കേക്കരയിൽ പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവം: കൗണ്‍സിലര്‍മാരടക്കം 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. നഗരസഭയിലെ രണ്ട് സിപിഎം കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, അന്‍സര്‍ പുള്ളോലില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഐ പി സി 353, 147 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തടയുകയായിരുന്നു. ജനുവരി 24നായിരുന്നു സംഭവം. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ ഒരു ഓട്ടോറിക്ഷാ തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഈരാറ്റു പേട്ടയില്‍ പ്രകടനവും നടത്തിയിരുന്നു.

തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ തടയുകയായിരുന്നു. അന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. പൊലീസിന് അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.

ഇതിനിടയിൽ ഒരു സംഘം ആളുകൾ പൊലീസിനെതിരെയും അക്രമം നടത്തിയതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ ഒരു പൊലീസുകാരനും ഓട്ടോഡ്രൈവർക്കും പരുക്കേറ്റു. യുവാവിനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്ന് കൗൺസിലർ അനസ് പാറയിൽ പ്രതികരിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക