സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 120 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് . പവന് 120 രൂപ കുറഞ്ഞ് 36,760 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4595 രൂപയായി.

തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിലസം ഇടിവുണ്ടായിരുന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് വ്യാഴാഴ്ച വരെയുള്ള തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,400 രൂപ രേഖപ്പെടുത്തി. തുടര്‍ന്ന് വില ഗണ്യമായി ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതിന്റെ പ്രതീതിയാണ് കഴിഞ്ഞ മൂന്നുദിവസമായി കണ്ടുവന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക