നേതാജിയുടെ 125-ാം ജന്മവാര്‍ഷിക ദിനത്തിൽ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത ചിത്രം നേതാജിയുടെ ജീവചരിത്ര സിനിമയിലെ നായകന്റേത്? വിവാദം


ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ചൊല്ലി വിവാദം. ചിത്രം നേതാജിയുടേതല്ല, നേതാജിയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിച്ച പ്രസന്‍ജിത് ചാറ്റര്‍ജിയുടേതാണ് എന്നാണ് ട്വിറ്റര്‍ സമൂഹം പറയുന്നത്. നേതാജിയുടെ 125-ാം ജന്മവാര്‍ഷിക ദിനമായ ജനുവരി 23നാണ് ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കളും ഇതിനെതിരെ രംഗത്തെത്തി. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചത്.

ചിത്രം നേതാജിയുടേതാണ് എന്നാണ്‌ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഒറിജനല്‍ ഫോട്ടോ തന്നെയാണ് ഇതെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗുംനാമി എന്ന ചിത്രത്തില്‍ നേതാജിയായി വേഷമിട്ട പ്രസന്‍ജിത് ചാറ്റര്‍ജിയുടേതാണ് ചിത്രമെന്ന് ട്വിറ്ററില്‍ നിരവധി പേര്‍ പറയുന്നു. ഡോ ആദില്‍ ഹുസൈന്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവ് ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ;

'ഈ രാജ്യത്തെ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇന്ത്യയുടെ രാഷ്ട്രപതി പ്രജന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രം രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്തിരിക്കുന്നു. ചിത്രം നേതാജിയുടേതല്ല. ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്ത ഗുംനാമിയിലാണ് പ്രസന്‍ജിത് അഭിനയിച്ചത്'

കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡിയും സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രസന്‍ജിത് ചാറ്റര്‍ജിക്ക് എന്തു മഹത്തരമായ ആദരം എന്നാണ് ഗൗരവ് കുറിച്ചത്. ഗാന്ധിക്ക് പകരം ബെന്‍ കിങ്‌സ്‌ലിയുടെ ചിത്രവും നെഹ്‌റുവിന് പകരം റോഷന്‍ സേത്തിന്റെ ചിത്രവും അടുത്തതായി അനാച്ഛാദനം ചെയ്യുമോ എന്നും അദ്ദേഹം പരിഹസിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക