കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ് കണ്ണൂർ പയ്യന്നൂരിലാണ് സംഭവം.ചിറ്റാരിക്കാല്‍ മണിയംകുന്ന് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ 25കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. സോഷ്യൽ മീഡിയയിലൂടെ ആണ് യുവാവുമായി പരിചയപ്പെട്ടത്. രാത്രി ബൈക്കിലെത്തിയാണ് ഇയാൾ പെൺകുട്ടിയെ കടത്തി കൊണ്ടുപോയത്. യുവാവ് കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്.
വിശദമായ അന്വേഷണത്തിന് ഒടുവിൽ ബന്ധുക്കൾ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ചിറ്റാരിക്കാല്‍ പൊലിസില്‍ പരാതി നല്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാല്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.