തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. 4 മക്കളും സ്ത്രീയുമാണ് നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് പതിനേഴര വയസ്സുള്ള മൂത്ത മകന് അമ്മയുടെ ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. തുടർന്ന് നാട്ടിലെത്തിയ ഭർത്താവ് ഭാര്യയുമായി സംസാരിക്കുകയും ഒടുവില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയുമായിരുന്നു.
തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോളാണ് അമ്മയുടെ ലൈംഗിക വൈകൃതങ്ങൾ മകൻ തുറന്നു പറയുന്നത്.
ആദ്യം പിതാവ് മകൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാതെ മകനെ ശകാരിച്ചെങ്കിലും പിന്നീട് മകൻ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗണ്‍സിലിങ് നടത്തിയാണ് അധികൃതർ വിവരങ്ങള്‍ ശേഖരിച്ചത്. രാത്രി കാലങ്ങളില്‍ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു.
ഒരു ജിമ്മില്‍ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കേരളത്തില്‍ തന്നെ ആദ്യമാണ് ഈ സംഭവം. അമ്മയും കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.