കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി, അയല്‍വാസി യുവാവിനെതിരെ കേസെടുത്തു


തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അയല്‍വാസിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. 30 വയസുകാരന് എതിരെയാണ് പരാതി. നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴി.

മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക