ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു; കൊച്ചിയിൽ 17 കാരന് നേരെ സുഹൃത്തുക്കളുടെ അതി ക്രൂര മർദ്ദനം: അക്രമം തുടർന്നത് ഒരു മണിക്കൂറോളം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ


കൊച്ചി: കൊച്ചി കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം. മർദനമേറ്റ കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങൾ വൈറലായി. പ്രായപൂർത്തിയാകാത്ത നാലുപേർ ഇത്തരത്തിൽ ഒരു വ്യക്തിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിനിമകളിൽ പോലും കണ്ടിട്ടുണ്ടാവില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു; കൊച്ചിയിൽ 17 കാരന് നേരെ സുഹൃത്തുക്കളുടെ അതി ക്രൂര മർദ്ദനം: അക്രമം തുടർന്നത് ഒരു മണിക്കൂറോളം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തിലുള്ള ആരോ മൊബൈലിൽ പകർത്തിയ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയില്‍ വലിയതോതിൽ പ്രചരിക്കുകയായിരുന്നു. (മർദനമേൽക്കുന്നയാൾക്കും മർദിക്കുന്നവർക്കും പ്രായപൂർത്തിയാകാത്തതിനാൽ ക്രൂര മർദനത്തിന്റെ വീഡിയോ വാർത്തയ്ക്കൊപ്പം നൽകുന്നില്ല)

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മർദനമേറ്റത്. ജയിൽ മുറികളിലും ആഫ്രിക്കൻ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തിൽ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളിൽ ഉള്ളതിന് സമാനമായ തരത്തിൽ ക്രിമിനലുകളായ സമപ്രായക്കാർ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഒരു വീടിന്റെ ബാൽക്കണിയിൽ വെച്ചാണ് മർദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ മനസിലാകുന്നത്.

അവശനായി തളർന്നു വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂർത്ത മെറ്റൽ കൂനയിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും കേൾക്കാം. സിനിമാ സ്റ്റൈലിൽ ചാടി ചവിട്ടുന്നതും കാണാം. കൂട്ടത്തിലെ ഏറ്റവും ഇളയവനെ കൊണ്ട് കവിളത്ത് തുടർച്ചയായി അടിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 'നീ ഇനി ഒരു പെണ്ണിന്റെയും പുറകെ നടക്കില്ല' എന്ന് പറഞ്ഞ് ഇടിക്കുന്നതും കാണാം.

മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും മർദ്ദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാനാകാത്ത നിലയിലാണ്. മർദിച്ച നാല് കൗമാരക്കാരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം അവരുടെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഇക്കാര്യത്തിൽ നടപടി ഉണ്ടാവില്ല എന്ന ആക്ഷേപവുമായാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക