നിക്ഷേപ തട്ടിപ്പ്; എം സി കമറുദീൻ എംഎൽഎക്ക് 24 കേസുകളില്‍ കൂടി ജാമ്യം അനുവദിച്ച് കോടതി; പുറത്തിറങ്ങാനാവില്ല


കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീന്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ച് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി. 24 കേസുകളിലാണ് കമറുദീന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ വേറെയും കേസുകള്‍ ഉള്ളതിനാല്‍ എംഎല്‍എ ജയിലില്‍ തന്നെ തുടരും.

മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമാപേക്ഷ സമര്‍പ്പിച്ചത്. ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതു കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ മറ്റ് കേസുകളില്‍ കമറുദീന് ജാമ്യം ലഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക