മാന്നാര്‍: മാന്നാർ ഗ്രാമപ്പഞ്ചായത്ത് കുട്ടംപേരൂർ പ്രദേശത്ത് കോൺഗ്രസ്സ് വിട്ട് 28 കുടുംബങ്ങള്‍ സി.പി.എമ്മിൽ ചേര്‍ന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാർഡിൽ നിന്ന് വിജയിച്ച സുനിൽ ശ്രദ്ധേയത്തിന്റെ നേതൃത്വത്തിൽ ആണ് ആളുകൾ സിപിഎം ലേക്ക് കടന്നു വന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ യുടൻ തന്നെ കോൺഗ്രസ്സിലെ നേതാക്കന്മാരുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് സുനിൽ ശ്രദ്ദേയം കോണ്‍ഗ്രസ് വിട്ടിരുന്നു. തുടർന്ന് ഇടതു പക്ഷത്തോടൊപ്പം ചേരുകയും മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൂടാതെ മാന്നാര്‍ പഞ്ചായത്ത് 13ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് റെജി വര്‍ഗ്ഗീസ്, പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണ കാരണവര്‍,വാര്‍ഡ് സെക്രട്ടറി വിശ്വലാല്‍,തുടങ്ങി കോൺഗ്രസിന്റെ പ്രാദേശിക തല നേതാക്കൾ ,മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി ശാലു എന്നിവരുൾപ്പടെ യുള്ള കുടുംബാംഗങ്ങളുമാണ് കോണ്‍ഗ്രസ്സ് വിട്ടത്.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രന് പാർട്ടിയിലേക്ക് കടന്ന് വന്നവരെ സ്വീകരിച്ചു സിപിഎം മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരന്, ജില്ലാകമ്മറ്റിയംഗം പുഷ്പതമധു, ജി.രാമകൃഷ്ണന്, പി.എന്‍ ശെല്വരാജന്, ബി.കെ,പ്രസാദ്,
കെ.എം സഞ്ജുഖാന്, ആര്.അനീഷ്
കെ.എം അശോകന്, സി.പി സുധാകരന്,
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചന് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു