വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പയ്യോളി സ്വദേശിയായ 28 കാരൻ അറസ്റ്റിൽ


ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പിഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പയ്യോളി സ്വദേശി പുതിയോട്ടില്‍ ഫഹദ് (28) ആണ് പിടിയിലായത്. ജനുവരി 12-ന് വള്ളിയോത്ത് മാതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹവാഗ്ദാനം നല്‍കി പയ്യോളിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. 15-ന് പയ്യോളിയിലെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. അഞ്ചുദിവസത്തോളം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.

അതേസമയം പയ്യോളിയിലെ മറ്റൊരുവീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക