ഖത്തറില്‍ ക്വാറന്റയിന്‍ സംവിധാനം മെയ് 31 വരെ നീട്ടി


ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ ഉള്‍പ്പടെയുളളവര്‍ക്കുളള ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനം മെയ് 31 നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് വ്യാപകമാകുന്നു. ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടിയുളള ഡിസ്‌ക്കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ നിലവില്‍ മേയ് 31 വരെ ബുക്ക് ചെയ്യാനുളള സൗകര്യം നീട്ടിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും വന്നിട്ടില്ല. നേരത്തെ ഫെബ്രുവരി വരെയായിരുന്നു ക്വാറന്റൈന്‍ സംവിധാനം നീട്ടുവാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമുളളത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക