തേനീച്ചയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം; 36 പേർക്ക് പരിക്ക്, നിരവധിപേരുടെ പരുക്ക് ഗുരുതരം


തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റു ഒരാൾ മരിച്ചു. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമാനൂർ പുല്ലയിലാണ് സംഭവം. പുല്ലയിൽ മൊട്ടലുവിള രേവതി ഭനിൽ വി. ബാബു ആണ് മരിച്ചത്. മൊട്ടലുവിളയിലെ വാട്ടർ ടാങ്കിന് സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ച കൂട് ഇളകിയതോടെയാണ് ആക്രമണമുണ്ടായത്. പ്രദേശ വാസികൾക്കും അതു വഴി പോയവർക്കും തേനീച്ചയുടെ കുത്തേറ്റു.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദേഹമാസകലം കുത്തേറ്റ ബാബുവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൊട്ടലുവിള വഴി പോയ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും സമീപത്തെ വീടുകളിലുണ്ടായിരുന്നവർക്കും തേനീച്ചയുടെ കുത്തേറ്റു.

ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ വീണ്ടും തേനീച്ച കൂട്ടം ഇളകിയതോടെ, നിരവധി പേർക്കു കുത്തേറ്റു. നഗരൂർ പൊലീസും, വെഞ്ഞാറമ്മൂട്ടിൽനിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് സ്ഥിതി ഗതികൾ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. തേനീച്ച കൂട്ടം ഇപ്പോഴും മരത്തിൽ പറ്റി പിടിച്ചിരിക്കുന്നത്, നാട്ടുകാരിൽ ഭീതിയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ തേനീച്ചയുടെ ആക്രമണം സംബന്ധിച്ച് നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തേനീച്ചയുടെ കുത്തേറ്റ് സംസ്ഥാനത്ത് 2019ൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തിരുന്നു. വിതുര തേവിയോട് ഹസൻ (75) ആണ് തേനീച്ചക്കുത്തേറ്റു മരിച്ചു. 2019ൽ തേനീച്ചയുടെ കുത്തേറ്റ് 3 പേരാണ് മരിച്ചത്.

2019 ജനുവരിയിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തേനീച്ച കുത്തേറ്റിരുന്നു. ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയവർക്കാണ് തേനീച്ച കുത്തേറ്റത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റോളം മത്സരം നിര്‍ത്തി വെക്കേണ്ടി വന്നു. ഇംഗ്ലണ്ട് ലയണ്‍സ്-ഇന്ത്യ എ നാലാം മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേഡയത്തിന്റെ നാലാം നിലയിലിരുന്ന കാണികള്‍ക്കാണ് കുത്തേറ്റത്. കാണികളില്‍ ഒരാള്‍ ഗാലറിയിലുണ്ടായിരുന്ന തേനീച്ച കൂട് ഇളക്കാന്‍ ശ്രമിച്ചതോടെയാണ് കുത്തേറ്റത്.

2020 ഒക്ടോബറിൽ വയനാട്ടിൽ കർഷകൻ തേനീച്ച കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കമ്പളക്കാട് പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73)ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്നുമാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വയലിൽ നിന്നുമാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
ഉച്ചയോടെ കൃഷിയിടത്തിൽ പശുവിനെ മാറ്റി കെട്ടാൻ പോയ സമയത്താണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഗുരുതര പരുക്കുകളേറ്റ ബേബി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശനായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക