ദിവസവും 5 ജിബി ഡാറ്റ നൽകുന്ന ഇടിവെട്ട് പ്ലാനുമായി ബി‌എസ്‌എൻ‌എൽ


ബി‌എസ്‌എൻ‌എൽ രാജ്യത്തുടനീളമുള്ള പ്രീപെയ്ഡ് വരിക്കാർക്ക് നൽകുന്ന ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണ് 599 രൂപ പ്ലാൻ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള 600 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് സമാനമായി ബി‌എസ്‌എൻ‌എല്ലിന്റെ 599 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. എന്നാൽ മറ്റെല്ലാ ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി ബി‌എസ്‌എൻ‌എൽ പ്ലാൻ വൻ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ നൽകുന്നു.

ബി‌എസ്‌എൻ‌എൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 599 രൂപ റീചാർജ് പ്ലാൻ അൺലിമിറ്റഡ് കോംബോ പ്ലാനാണ്. ഇതിലൂടെ വോയ്‌സ് കോളിങ്, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ദിവസവും 5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമായതിനാൽ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 420 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിലൂടെഅൺലിമിറ്റഡ് വോയ്‌സ് കോളിങും പ്ലാൻ നൽകുന്നു.

അൺലിമിറ്റഡ് കോളിങ് എന്ന് പറയുമെങ്കിലും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിത്ത് ഈ പ്ലാൻ ദിവസവും 250 മിനിറ്റ് എന്ന ലിമിറ്റോടെയാണ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നത്. 2021 ജനുവരി 10 മുതൽ വോയ്‌സ് കോളിങിനുള്ള എഫ്‌യുപി ലിമിറ്റ് ഒഴിവാക്കുമെന്ന് ബി‌എസ്‌എൻ‌എൽ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിവി 1,999, പിവി 2,399 എന്നീ പ്ലാനുകളിൽ ദിവസവും 250 മിനിറ്റ് ലിമിറ്റ് ഇല്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുമെന്ന് ബി‌എസ്‌എൻ‌എൽ അറിയിച്ചു.

599 രൂപയുടെ ബി‌എസ്‌എൻ‌എൽ പ്ലാൻ

മുഴുവൻ വാലിഡിറ്റി കാലയളവിലും ദിവസവും 100 എസ്എംഎസുകൾ നൽകുന്നുണ്ട്. 2021 ഫെബ്രുവരി 28 വരെ സിങ്ക് ആപ്പിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ, ജിയോ, വിഐ തുടങ്ങിയ ടെലിക്കോം കമ്പനികൾ 600 രൂപ വില നിലവാരത്തിൽ 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി, 2 ജിബി ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ ഇതിൽ നിന്നും വ്യത്യസ്തമായി 5ജിബി ഡാറ്റയാണ് 599 രൂപ പ്ലാനിലൂടെ നൽകുന്നത്.

ഇതുവരെ രാജ്യത്ത് ഉടനീളം 4ജി സേവനങ്ങൾ ആരംഭിക്കാത്ത ബിഎസ്എൻഎൽ 599 രൂപ പ്ലാനിലൂടെ ദിവസവും 5ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ആനുകൂല്യം മിക്ക സർക്കിളുകളിലും 2 ജി / 3 ജി നെറ്റ്‌വർക്കുകളാണ് ഉള്ളത് എന്നതിനാൽ അധികം പ്രയോജനപ്പെടണം എന്നില്ല. എന്നാൽ കേരളത്തിൽ ഉള്ള ആളുകൾക്ക് ഈ പ്ലാൻ ഏറെ സഹായകരമായിരിക്കും. കേരളത്തിൽ 4ജി ലഭ്യമാണ് എന്നതിനാൽ തന്നെ മൂന്ന് മാസം വരെ ദിവസവും 5ജിബി ഡാറ്റ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.

കേരളം കൂടാതെ ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ തിരഞ്ഞെടുത്ത സർക്കിളുകളിൽ ബിഎസ്എൻഎൽ ഇതിനകം 4ജി സേവനങ്ങൾ നൽകുന്നുണ്ട്. കേരളത്തിൽ എല്ലായിടത്തും 4ജി ലഭിക്കുമെങ്കിലും മേൽപ്പറഞ്ഞ സർക്കിളുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് 4ജി ലഭിക്കുന്നത്. 4ജി ഇല്ലാത്ത സർക്കിളുകളിൽ 599 രൂപ പ്ലാൻ നൽകുന്ന ദിവസവും 5ജിബി ഡാറ്റ എന്ന ആനുകൂല്യം നെറ്റ്വർക്ക് സ്പീഡ് കുറവായതിനാൽ ഉപയോഗിച്ച് തീരില്ല എന്ന് ഉറപ്പാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക