സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും, 50 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അരി; ലൈഫ് മിഷനിലൂടെ കൂടുതല്‍ വീടുകള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ 600 കോടി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി എന്നിവയും നല്‍കും.

ലൈഫ് മിഷനിലൂടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട്

ഇതുവരെ 5.5 കോടി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായും പറഞ്ഞു. ലൈഫ് മിഷനിലൂടെ ഈ വര്‍ഷം 40,000 പട്ടികജാതിക്കാര്‍ക്കും 12,000 പട്ടിക വര്‍ഗ്ഗക്കാര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും. ഇതിനായി 2080 കോടി ചെലവിടും. പട്ടികജാതി - വര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി മാറ്റിവെച്ചു. 508 കോടി പേര്‍ക്കാണ് ഗുണം കിട്ടുക.

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ 600 കോടി

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി രൂപ ചെലവിടും. ദരിരദരുടെ വീട്ടിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിനായി 31 കോടി രുപ വകയിരുത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക