തെരുവുനായയെ നിരന്തരമായി ബലാത്സംഗം ചെയ്തു; സിസിടിവി ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ 54 കാരൻ പൊലീസ് പിടിയിൽ


ജബൽപുർ: തെരുവുനായയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിലായി. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ നിന്നുള്ള അമ്പത്തിനാലുകാരനാണ് പൊലീസ് പിടിയിലായത്. നിരന്തരമായി ഒരു പെൺപട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.
പെൺ പട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സമീപത്തെ ക്യാമറയിൽ പതിയുകയായിരുന്നു. മധ്യപ്രദേശിലെ ബറേല സ്റ്റാർ സിറ്റിയിലാണ് സംഭവം. സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് ഇയാൾ അറസ്റ്റിലായത്. 
 
ഭയാനകമായ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു പുറത്തുള്ള പടിക്കെട്ടിലിരുന്ന് നായയെ ഇയാൾ അധിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ടതിന് പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകർ അത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉൾപ്പെടെ സെക്ഷൻ 377 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃഗങ്ങൾക്ക് എതിരായ ക്രൂരത തടയൽ നിയമപ്രകാരവും കേസെടുത്തു.

പ്രതിയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് വീഡിയോ കാണിക്കുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ കാലമായി ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജില്ല കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഇയാളെ കസ്റ്റഡിയിൽ വിട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക