പ്രവാസിയായ സഹോദരിയുടെ വീട് കുത്തിത്തുറന്ന് 57 പവൻ സ്വർണം മോഷ്ടിച്ചു; സഹോദരൻ അറസ്റ്റിൽ, യുവാവിനെ കുടുക്കിയത് ഒരു മൊബൈൽ ഫോൺതിിരുവനന്തപുരം: കഴക്കൂട്ടത്്ത സഹോദരിയുടെ 57 പവൻ മോഷ്ടിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. മുങ്ങിയ കണിയാപുരം ചിറ്റാറ്റുമുക്ക് വയലിൽക്കട നർഗീസ് മൻസിലിൽ ഷാഹീദി (50)നെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലുള്ള പ്രവാസിയായ സഹോദരി വീടുപൂട്ടി നാട്ടിലേക്കു പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു ഷാഹിദ്.

എന്നാൽ മോഷണശേഷം വീട്ടിൽ സ്വന്തം മൊബൈൽഫോൺ മറന്നുവച്ചതാണ് ഷാഹീദിനെ കുടുക്കിയത്. പൊലീസ് അന്വേഷിക്കുമ്പോൾ ഗൾഫിലേക്ക് മടങ്ങാനായി ഷാഹീദ് ഹൈദരാബാദിലെത്തിയിരുന്നു. അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസിന്റെ സഹായത്തോടെ മോഷ്ടിച്ച സ്വർണത്തിൽ 52 പവൻ ചിറ്റാറ്റുമുക്കിലെ വീട്ടിൽ നിന്നു തമിഴ്നാട് പൊലീസ് കണ്ടെടുത്തു. കേരളത്തിലേക്കു കൊണ്ടുവരാൻ ഉപയോഗിച്ച കാർ വെഞ്ഞാറമൂടിനു സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക