59 യാത്രക്കാരുമായി പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി


ജക്കാര്‍ത്ത: ഇൻഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും പറന്നുയർന്ന സിര്‍വിജയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ശനിയാഴ്ച 59 യാത്രക്കാരുമായിപശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം അപ്രത്യക്ഷമായത്.

സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർക്കൊപ്പം ആറ് കുട്ടികളുമുണ്ട്.
27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് കാണാതായത്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഇൻഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക