മഞ്ഞുവീഴ്ചക്കിടെ യുവതിയേയും കുഞ്ഞിനേയും 6 കിമീ ചുമന്ന് സൈനികര്‍; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ


ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യന്‍ സേന ഒരിക്കല്‍ കൂടി സേവനസന്നദ്ധതയുടേയും കര്‍മനിരതയുടേയും പ്രതീകമായി. കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് സൈനികര്‍ സൈനികര്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചത്.

മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാര്‍ കോര്‍പ്‌സാണ് ട്വിറ്ററില്‍ പങ്കു വെച്ചത്. ദര്‍ദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചതായി ട്വീറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ ഇവര്‍ ആശുപത്രിയില്‍ കുടുങ്ങി. തുടര്‍ന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയതെന്ന് ഫാറൂഖിന്റെ ഒരു ബന്ധു പ്രതികരിച്ചു.

28 ആര്‍ആര്‍ ബറ്റാലിയന്‍ അംഗങ്ങള്‍ തന്റെ  ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിച്ചതായും അവരോട് ഏറെ നന്ദിയുണ്ടെന്നും ഫാറൂഖ് അറിയിച്ചു. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക