ഇൻഡൊനീഷ്യയിൽ ഭൂകമ്പം; ഏഴുമരണം, 600 ൽ അധികം ആളുകൾക്ക് പരിക്ക്


ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

നാലുപേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. ഇതിനു പിന്നാലെയാണ് മരണസംഖ്യയും പരിക്കേറ്റവരുടെയും സംഖ്യ ഉയര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനു പിന്നാലെ താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്.

മജെനെ സിറ്റിക്ക് ആറുകിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു ഹോട്ടലുകള്‍, ആശുപത്രി, ഗവര്‍ണറുടെ ഓഫീസ്, ഒരു മാള്‍, നിരവധി കെട്ടിടങ്ങള്‍ തുടങ്ങിയവ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ പന്ത്രണ്ടില്‍ അധികം രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക