തൃശൂരിൽ വീട് കുത്തി തുറന്ന് വൻ കവർച്ച; 65 പവൻ സ്വർണവും, ഡയമണ്ടും കവർന്നു


തൃശൂർ: വലപ്പാട് വീട് കുത്തിത്തുറന്നു വൻ കവർച്ച. 65 പവൻ സ്വർണവും ഡയമണ്ടും കവർന്നു. വലപ്പാട് സ്വദേശി ജോർജിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച്ച ഉച്ചക്ക് 11.30 ഓടെ ജോർജും കുടുംബവും ഏങ്ങണ്ടിയൂരുള്ള ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നുകവർച്ച നടന്നത്. 

വീട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് മോഷണം വിവരം അറിയുന്നത്. മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ് മേരിയുടെ ഒരു ഡയമണ്ടും ഉൾപ്പെടെ 65 പവന്‍റെ ആഭരണങ്ങളാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. സംഭവത്തെത്തുടർന്ന് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക