കണ്ണൂർ: കണ്ണൂർ മയ്യിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന സംഭവത്തിൽ 17 വയസുകാരിക്കും 7 വയസ്സുകാരിക്കും നേരെയാണ് പീഡന ശ്രമം ഉണ്ടായത്.
16 വയസ്സുകാരിയെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പെരുമാച്ചേരി സ്വദേശി ടി.ഷാജി(40) പിടിയിലായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എസ്.ഐ വി.ആര് വിനീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മയ്യില്‍ കയരളത്ത് ഏഴുവയസുകാരിയെ 60 വയസ്സുകാരനാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഗോപാല്പീടികയിലെ എം.പി രാധാകൃഷ്ണനാണ് അറസ്റ്റിലായത് . ഇയാൾക്കെതിരെ യും പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.