ഇടുക്കി: മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളെ ആഴ്ചകളോളം മുറിയില്‍ പൂട്ടിയിട്ട് മകന്റെ കൊടുംക്രൂരത. ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിനു കീഴടങ്ങിയതിനേത്തുടര്ന്ന് മനോനില തെറ്റിയ മാതാവിനെ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി. കോട്ടയം, മുണ്ടക്കയത്തിനു സമീപം അസംബനിയിലാണു മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരത മകന് മാതാപിതാക്കളോടു കാട്ടിയത്.
അസംബനി തൊടിയില്‍ പൊടിയനും (80), ഭാര്യ അമ്മിണി(76)യുമാണ് ഇളയമകന്റെ പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍പോയ റെജിയെ പോലീസ് തെരയുന്നു. കഴിഞ്ഞദിവസം ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണു വയോധികദമ്പതികളുടെ നരകതുല്യജീവിതം പുറത്തറിഞ്ഞത്. കൂലിപ്പണിക്കാരായ ദമ്പതികള്‍ വര്‍ഷങ്ങളായി മകന് റെജിക്കൊപ്പമായിരുന്നു താമസം. പ്രായാധിക്യം മൂലം അസുഖബാധിതരായതോടെ ഇരുവര്‍ക്കും പണിക്കുപോകാന്‍ കഴിയാതായി.
കൂലിപ്പണി ചെയ്തായിരുന്നു പൊടിയന് മക്കളെ വളര്‍ത്തി വലുതാക്കിയത്. മകന്റെ ക്രൂര പീഡനത്തിന് ഇരയായി മരിച്ച വയോധികനും മനോനില നഷ്ടമായ ഭാര്യയും നാടിന് തീരാനൊമ്പരമായി. വയോധികരായ മാതാപിതാക്കളെ ആഴ്ചകളോളം ഇളയ മകന് മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിച്ച സംഭവം ഇന്നലെയാണു പുറംലോകമറിയുന്നത്. വര്‍ഷങ്ങളായി കൂലിപ്പണി ചെയ്ത് ഉപജിവനം നടത്തിയിരുന്ന പൊടിയനും അമ്മിണിയും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്.
വര്‍ഷങ്ങളായി മനോനില തെറ്റിയ ഭാര്യയുടെ ചികിത്സയും വീട്ടിലെ നിത്യചെലവുകളും നടത്തിയിരുന്നത് പൊടിയന്റെ ചെറിയ വരുമാനത്തില്‍ നിന്നുമായിരുന്നു. മൂത്തമകന് വിവാഹ ശേഷം മാറിത്താമസിച്ചതോടെ ഇളയ മകന് റെജിയോടൊപ്പമായിരുന്നു ഇരുവരും. ഒരു വര്‍ഷം മുമ്പു വരെ കൂലിവേല ചെയ്തിരുന്ന പൊടിയന് ശാരീരിക അവശതകളെത്തുടര്‍ന്ന് പണിക്ക് പോകാന്‍ കഴിയാതെ ആയതോടെയാണ് ദമ്പതികളുടെ ദുരിത ജീവിതം തുടങ്ങിയത്. സ്ഥിരമായി മദ്യപിെച്ചത്തിയിരുന്ന റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കാതെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
റെജിയുടെ ഭാര്യയും ഇവരെ പരിചരിക്കാന്‍ തയ്യാറായിരുന്നില്ലെന്നു അയല്‍വാസികള്‍ പറയുന്നു. വയോധിക ദമ്പതികളുടെ ദുരിതജീവിതം മനസിലാക്കിയ സമീപവാസികള്‍ സഹായവുമായി വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ നായയെ കെട്ടിയിട്ടാണ് റെജി തടഞ്ഞത്. മലമൂത്ര വിസര്‍ജനം പോലും ഇവര്‍ നടത്തിയിരുന്നത് ഈ മുറിയിലായിരുന്നു. മൂന്നും നാലും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണങ്ങളാണ് റെജി മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നത്. കുടിക്കാന്‍ വെള്ളം പോലും നല്ക്കാതെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഇനിയൊരു മാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കാന്‍ കുറ്റക്കാരനായ മകനെതിരേ ശക്തമായ നിയമനപടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്ഥിരം മദ്യപനായ റെജി മാതാപിതാക്കള്‍ക്കു ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. ഇയാള്‍ കൂലിപ്പണിക്കു പോകുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്താതിരിക്കാന്‍ നായയെ മുറ്റത്തു കെട്ടിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ജനപ്രതിനിധി സിനിമോള്‍ തടത്തിലിനെ വിവരമറിയിച്ചു. തുടര്‍ന്ന്, ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും സ്പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ദമ്പതികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന പൊടിയന് മരിച്ചു. മാനസികനില തെറ്റിയ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊടിയന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വരിക്കാനി ദേവയാനം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.