കല്ലമ്പലത്ത് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചത് കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികൾ. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം.

രാത്രി 10.30ന് കല്ലമ്പലം തോട്ടക്കാട് വച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും തിരുവനന്തപുരത്തു നിന്നു വന്ന മീൻ ലോറിയും കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. നാട്ടുകാരും പൊലീസുമെത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. നാല് പേരെ തിരിച്ചറിഞ്ഞു. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്.

കാറിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ട് പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലും രണ്ട് പേരുടേത് ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലുമാണുള്ളത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക