തിരൂരിൽ നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം


തിരൂർ: മലപ്പുറം തിരൂർ പോലീസ് ലൈൻ വളവിൽ കുറ്റിപ്പുറം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ജീപ്പ് ഡ്രൈവർ കോഴിക്കോട് മാങ്കാവ് സ്വദേശി അനൂപ്, തിരൂർ തൃക്കണ്ടിയൂർ സ്വദേശി അഖിൽ എന്നിവരെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, നിസാര പരിക്കുപറ്റിയ രണ്ട് പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും, മറ്റ് രണ്ട് പേരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക