'വിമർശനം തനിക്കും സുരേഷ്‌ഗോപിക്കും മാത്രം, എന്തുകൊണ്ട് മമ്മൂട്ടി വിമര്‍ശിക്കപ്പെടുന്നില്ല' ? നടൻ കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തിൽ


തിരുവനന്തപുരം: മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍. താന്‍ ഒരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാര്‍ പറഞ്ഞു. താനും സുരേഷ് ഗോപിയും മാത്രം വിമര്‍ശിക്കപ്പെടുന്നുവെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുമുള്ള തന്റെ പ്രസ്താവന വിവാദമായ സഹാചര്യത്തില്‍ വിഷയത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

മമ്മൂട്ടിയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. ഈ വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും നീണ്ട കാലം താരരാജാവായിരുന്ന അദ്ദേഹത്തിന് ഇങ്ങനെയുള്ള വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് നന്നായി അറിയാം. കൃഷ്ണകുമാര്‍ വിശദീകരിച്ചു. തന്റെ മകള്‍ അഹാന കൃഷ്ണ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ‘അടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക