ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അടച്ചിട്ട, കൺടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്.
അങ്കണവാടികൾ വഴി കുട്ടികൾക്കും ഗർഭിണികൾക്കും നൽകി വരുന്ന പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം. കോവിഡ് സാഹചര്യത്തിൽ അങ്കണവാടികൾ അടച്ചിട്ടതിനെതിരേ ദീപിക ജഗത്റാം സഹാനി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
അങ്കണവാടികൾ അടച്ചിടാനുള്ള തീരുമാനമെടുക്കുംമുമ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ആലോചിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.