പി.ജെ ജോസഫിന്‍റെ മകൻ അപു ജോൺ പാർട്ടിയുടെ നേതൃനിരയിലേക്ക്


ഇടുക്കി: കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്‍റെ മകൻ പാർട്ടിയുടെ നേതൃനിരയിലേക്ക് . പാർട്ടിയുടെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അപു ജോൺ ജോസഫിനു പാർട്ടിയുടെ വിവിധ ചുമതലകൾ നൽകാനാണ് തീരുമാനം .

കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത്. ജോസഫ് വിഭാഗത്തിന്‍റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തുകയാണ് . തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ അപു നേരത്തെ തള്ളിയിരുന്നുവെങ്കിലും പാർട്ടി നേതൃനിരയിലേക്ക് എത്തുന്നുവെന്ന സൂചനകളാണ് വരുന്നത് . പി.ജെയുടെ തട്ടകമായ തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അപുവാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം ഇന്നലെ നടത്തിയ കർഷക മാർച്ചിലൂടെ കോട്ടയത്തും ആദ്യമായി അപു ജോസഫ് കളത്തിൽ ഇറങ്ങി .

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇത്തവണ ഇല്ലെങ്കിലും , വിവിധ ജില്ലകളിലെ പാർട്ടിയുടെ സംഘടന ചുമതലയാണ് അപുവിനുള്ളത്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തെളിയിച്ചാൽ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം എന്ന പാരമ്പര്യത്തിൽ തെറ്റില്ലെന്നാണ് അപുവിന്‍റെ പക്ഷം .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക