വീട്ടിനുള്ളിൽ വെച്ച് യുവതി അടങ്ങിയ സുഹൃത് സംഘത്തിനൊപ്പമുള്ള മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥന്‍ മർദ്ദനമേറ്റു മരിച്ചു; മകന്‍ അറസ്‌റ്റിൽ


കൊല്ലം: മകനും കൂട്ടുകാരും വീട്ടിനുള്ളില്‍ മദ്യപിച്ചതു ചോദ്യംചെയ്‌ത ഗൃഹനാഥന്‍ കൈയേറ്റത്തെത്തുടര്‍ന്നു മരിച്ചു. കരുകോണ്‍ പുഞ്ചക്കോണത്ത്‌ ചരുവിള വീട്ടില്‍ രാജപ്പനാ(60)ണ്‌ മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മകന്‍ സതീശനെ(28) അറസ്‌റ്റ്‌ ചെയ്‌തു. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം.

പോലീസ്‌ പറയുന്നത്‌: രാവിലെ വീടു പൂട്ടിയ ശേഷം കൂലിവേലയ്‌ക്കു പോയ രാജപ്പനും ഭാര്യ വിലാസിനിയും തിരികെയെത്തിയപ്പോള്‍ മകന്‍ സതീശനും ഒരു സ്‌ത്രീ ഉള്‍പ്പടെ മറ്റ്‌ നാലുപേരും ചേര്‍ന്നു വീട്ടിലിരുന്നു മദ്യപിക്കുന്നതാണ്‌ കണ്ടത്‌. വീടിന്റെ കതകു പൊളിച്ചാണ്‌ സതീശനും സംഘവും അകത്ത്‌ കടന്നത്‌. ഇത്‌ ചോദ്യം ചെയ്‌ത രാജപ്പനേയും വിലാസിനിയേയും മദ്യപസംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തു. മകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്നു തല ഭിത്തിയിലിടിച്ചു രാജപ്പന്‍ നിലത്തുവീണു. വിലാസിനിയുടെ തലയ്‌ക്കും ആഴത്തില്‍ മുറിവേറ്റു. ഇന്നലെ രാവിലെ ഏഴോടെയാണ്‌ രാജപ്പന്‍ മരിച്ച വിവരം പുറത്തറിഞ്ഞത്‌. രക്‌തം വാര്‍ന്നാണു മരിച്ചത്‌.

സ്‌ഥലത്തെത്തിയ അഞ്ചല്‍ പോലീസ്‌ വീട്ടില്‍നിന്ന്‌ സതീശനെ കസ്‌റ്റഡിയിലെടുക്കുകയും വിലാസിനിയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സതീശന്റെ മറ്റ്‌ രണ്ടു കൂട്ടുകാരും ഒപ്പമുണ്ടായിരുന്ന സ്‌ത്രീയും സ്‌ഥലംവിട്ടു. ചോദ്യം ചെയ്യലില്‍ സതീശന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക