കൊല്ലം: സ്കൂൾ പരിസരത്ത് വിദ്യാർഥിനികൾക്കുനേരേ നഗ്നതാപ്രദർശനം നടത്തി പിന്നാലെ നടന്ന് ശല്യംചെയ്ത യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ പുനവൂർ ശങ്കർ എന്നു വിളിക്കുന്ന രാഗേഷ് (24) ആണ് അറസ്റ്റിലായത്.
പള്ളിമൺ സ്കൂൾ പരിസരത്തുെവച്ചായായിരുന്നു സംഭവം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കണ്ണനല്ലൂർ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.
കഞ്ചാവ് വില്പന നടത്തിയ കേസിൽ ഇയാൾ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. ഇയാൾക്കെതിരേ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.