എരുമേലി ചന്ദനക്കുടം; പേട്ടതുള്ളൽ ഇന്ന്


എരുമേലി: മതസാഹോദര്യം വിളിച്ചോതി എരുമേലി ചന്ദനക്കുട മഹോത്സവം. എരുമേലി ജമാഅത്തി​ൻെറ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്തവണത്തെ ചന്ദനക്കുട മഹോത്സവം. ഒരു ആന മാത്രം അകമ്പടിയായ ഘോഷയാത്രയെ 20 പേർ മാത്രമാണ് അനുഗമിച്ചത്. തിങ്കളാഴ്​ച എരുമേലി പേട്ടതുള്ളൽ നടക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് എരുമേലി നൈനാർ പള്ളിയങ്കണത്തിൽ നിന്നാണ്​ ചന്ദനക്കുട ഘോഷയാത്ര ആരംഭിച്ചത്​.

ജമാഅത്ത് പ്രസിഡൻറ്​ അഡ്വ. പി.എച്ച് ഷാജഹാൻ, സെക്രട്ടറി നൈസാം പി. അഷറഫ്, നൗഷാദ് കുറുങ്കാട്ടിൽ, നാസർ പനച്ചി, സലീം കണ്ണങ്കര, അബ്​ദുൽ കരീം, നൗഷാദ് അറഫ തുടങ്ങിയവർ ഘോഷയാത്രയെ അനുഗമിച്ചു. മുൻ വർഷങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ആഘോഷങ്ങളില്ലാതെയാണ് ഘോഷയാത്ര നീങ്ങിയത്. പള്ളിയങ്കണത്തിൽ പി.സി. ജോർജ് എം.എൽ.എയും എരുമേലി ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡൻറ്​ ഇ.ജെ. ബിനോയി തുടങ്ങിയവരും സ്വീകരണം നൽകി.

തുടർന്ന് പേട്ട ധർമശാസ്ത ക്ഷേത്രം (കൊച്ചമ്പലം), ശ്രീധർമശാസ്ത ക്ഷേത്രം (വലിയമ്പലം) എന്നിവിടങ്ങളിൽ ഘോഷയാത്രക്ക് സ്വീകരണം നൽകി. രാത്രി 10ന്​ പള്ളിയങ്കണത്തിൽ തിരിച്ചെത്തിയതോടെ ചന്ദനക്കുട ഘോഷയാത്രക്ക് കൊടിയിറങ്ങി. തിങ്കളാഴ്​ച നടക്കുന്ന പേട്ടതുള്ളലിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളിൽ 50 പേർ മാത്രമാണുണ്ടാവുക. ഒരു ആനയുടെ അകമ്പടിയും ഉണ്ടാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക