മുതിർന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് വ്യാജ വാർത്ത, ഊളത്തരമെന്ന് സിപിഎം, മാപ്പുപറഞ്ഞ് തടിയൂരി മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക


കോഴിക്കോട്: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് സിപിഎം വിട്ട്ബി ജെപിയില്‍ ചേരുമെന്ന് മുസ്ലിം ലീഗ് ദിനപത്രം ചന്ദ്രിക. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സീതാറം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം നിശ്ബ്ദനായി തുടങ്ങിയ പ്രകാശ് കാരാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പൂര്‍ണമായും പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചിരുന്ന പാര്‍ട്ടി കേരള ഘടകവും അദ്ദേഹത്തെ കൈയൊഴിഞ്ഞതോടെയാണ് കാരാട്ട് പൂര്‍ണമായും പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്. എന്നതടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തയ്ക്കു പിന്നാലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ചന്ദ്രികയുടേത് ഊളത്തരമെന്ന് മുഖ്യമന്ത്രി പ്രസ് സെക്രട്ടറി പി.എം. മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഊളത്തരം ഐ പി സിയിലുള്ള കുറ്റമല്ല. ചന്ദ്രിക സ്ഥിരം വായിക്കുന്നവന്‍ വെറും മൂരിയായിപ്പോകുന്നതിലും കുറ്റം പറയാനൊക്കില്ല. ചന്ദ്രികയിലെഴുതുന്നവന് പത്ര വായന നിഷിദ്ധമാണെന്നും കര്‍ഷക സമരം പോലും അവന്‍ കാണില്ലെന്നതുമാണ് വലിയ തമാശയെന്നും മനോജ്. സിപിഎമ്മില്‍ പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ചന്ദ്രിക പിന്‍വലിച്ചു. ഒപ്പം, വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക