സി.എൻ ആരിഫിന് യാത്രയപ്പ്‌ നൽകി


അൽ ഐൻ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രിസാല സ്റ്റഡി സർക്കിൾ നാഷനൽ എക്സിക്യൂട്ടിവ് അംഗവും അൽ ഐൻ സെൻട്രൽ മുൻ കൺവീനറുമായ സി എൻ ആരിഫ് മുഹമ്മദിന് ആർ എസ് സി അൽ ഐൽ സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി.

സാംസ്കാരിക സംഘടനാ രംഗത്ത് നിറ സാനിധ്യമായ സി. എൻ ആരിഫ് രണ്ടായിരത്തി പന്ത്രണ്ടിലാണ് മർക്കസ് തൊഴിൽദാന പദ്ധതി വഴി അഡ് നോക്കിൽ ജോലിയിൽ പ്രവേശിക്കുന്നതും അൽഐനിൽ എത്തുന്നതും. കഴിഞ്ഞ ഒൻപത് വർഷമായി അൽ ഐനിലുള്ള ആരിഫ് നാഷനൽ സാഹിത്യോസവുകളിൽ വിവിധ രചനാ മത്സരങ്ങളിൽ നിരവധി തവണ ജേതാവായിട്ടുണ്ട്. സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായും പ്രവർത്തിച്ചു. മർകസ് അഡ്നോക് അംഗങ്ങളുടെ കൂട്ടായ്മ യായ 'മാക്' ന്റെ അൽ ഐൻ ഏരിയ എക്സിക്യൂട്ടിവ് അംഗം കൂടിയാണ്.
കാസറഗോഡ് പുത്തിഗെ കട്ടത്തടുക്ക സ്വദേശിയായ സി എൻ ആരിഫ് കേരള മുസ്‌ലിം ജമാഅത് ജില്ലാ കമ്മിറ്റിയംഗം സി എൻ അബ്ദുൽ ഖാദർ മാസ്റ്ററുടെ മകനാണ്.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സഹോദരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിനിടയിൽ നിരവധി സൗഹൃദങ്ങൾ സ്ഥാപിച്ചെടുക്കാൻ സാധിച്ചു എന്നും ജീവകാരുണ്യ രംഗത്ത് ഇമാറാത്ത് വലിയ മാതൃകയാണെന്നും ആരിഫ് പറഞ്ഞു.

ആർ എസ് സി
സെൻട്രൽ കമ്മിറ്റിയുടെ യാത്രയപ്പിൽ ചെയർമാൻ മുഹിയുദ്ധീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.നാഷനൽ ഫിനാൻസ് കൺവീനർ സമദ് സഖാഫി യാത്രയപ്പ് ഉപഹാരം നൽകി .സംഗമത്തിൽ അൻവർ രണ്ടാത്താണി, സിയാദ് രാമനാട്ടുകര,അൽ അമീൻ പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെടാനുള്ള നമ്പർ : 0551901659, 9995403136

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക