വാക്സിൻ ഉച്ചയോടെ കേരളത്തിൽ എത്തിക്കും; മുംബൈയിൽ നിന്നും പുറപ്പെട്ടു


കൊച്ചി: കോവിഡ് പ്രതിരോധ 
വാക്സിൻ കോവിഷീല്‍ഡ് ഉച്ചയോടെ എറണാകുളത്ത് എത്തിക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്‌സിൻ അയച്ചു. 11.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സീൻ കൊച്ചിയിൽ എത്തുന്നത്.

1.80 ലക്ഷം ഡോസ് വാക്സീൻ ആണ് എത്തുക. ഇത് എറണാകുളം ജനറൽ ആശുപത്രിയിലെ റീജിണൽ സ്റ്റോറിൽ എത്തിക്കും. തുടർന്ന് ഉച്ചയോടെ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സീൻ റീജണൽ സ്റ്റോറിൽ നിന്ന് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രത്യേക താപനിലയിൽ ക്രമീകരിച്ച 15 ബോക്സുകളിലായാണ് വാക്‌സിൻ കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക