മാന്നാർ: കോവിഡ് 19മായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പല തരത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായുള്ള പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത മാന്നാർ ഗ്രാമ പഞ്ചായത്ത് ജീവനക്കാരനായ മനു മാന്നാറിനെ ആലപ്പുഴ ജില്ലാ കളക്ടർ അലക്സാണ്ടർ അദ്ദേഹത്തിന്റെ ചേമ്പറിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു.
കോവിഡ് 19 നാട്ടിൽ രൂക്ഷമായ സമയം മുതൽ ലോക്ക് ഡൗൺ ഉൾപ്പടെയുള്ള സമയത്ത് ജനങ്ങൾ ശ്രദ്ധിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ സ്വന്തം മൊബൈലിൽ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ജന ശ്രദ്ധയിൽ എത്തിക്കാൻ മനു ഏറെ മുന്നിൽ ആയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട മാന്നാർ,മാവേലിക്കര പോലീസ് സ്റ്റേഷനുകലിലേക്ക് വേണ്ട ബോധവത്ക്കരണ പോസ്റ്ററുകളും ചെയ്യുന്നത് ഇപ്പോൾ മനു ആണ് തയ്യാറാക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മനുവിന് കളക്ടറുടെ ക്ഷണം എത്തിയത്. അര മണിക്കൂറോളം നേരം കാര്യങ്ങൾ സംസാരിച്ച ശേഷം ഇനിയും ഇത് പോലെയുള്ള ബോധവൽക്കരണം തുടരണം എന്നും ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും കളക്ടർ അറിയിച്ചു.