അഭിമാന നേട്ടവുമായി വീണ്ടും കേരളം!! ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളത്തിന്


തിരുവനന്തപുരം: ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് സ്വന്തം. സംസ്ഥാനത്തെ വൈദ്യുതി മേഖല വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി നടത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചത്.

മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ കേരളം നടത്തിയത്. വൈദ്യുതി മന്ത്രി എം. എം മണിയാണ് ഈ വിവരം പങ്കുവച്ചത്. പിന്നിട്ട അഞ്ച് വര്‍ഷത്തിനിടെ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ലാഭിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക