ആദ്യ പ്രസവത്തില്‍ നാല് കണ്‍മണികള്‍; മനം നിറഞ്ഞ് മുസ്തഫയും ഭാര്യ മുബീനയും


ചെര്‍പ്പുളശ്ശേരി: ആദ്യ പ്രസവത്തില്‍ തന്നെ നാല് കണ്‍മണികളെ ലഭിച്ച സന്തോഷത്തിലാണ് യുവ ദമ്പതികള്‍. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫ- മുബീന ദമ്പതികള്‍ക്കാണ് ആദ്യ പ്രസവത്തില്‍ തന്നെ നാല് ആണ്‍മക്കള്‍ ജനിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ വഹാബാണ് ജനുവരി 16ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

മുബീനയുടെ ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ തന്നെ നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ ദമ്പതികളെ അറിയിച്ചിരുന്നു. 1100 ഗ്രാം മുതല്‍ 1600 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ നവജീത ശിശുരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചീഫ് കണ്‍സല്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. ജയചന്ദ്രന്റെയും സഹ ഡോക്ടര്‍മാരുടെയും പരിചരണത്തിലാണ് ഇപ്പോള്‍. കുഞ്ഞുങ്ങള്‍ക്ക് അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം, അസ്‌വിന്‍ ആദം എന്നീ പേരുകളും നല്‍കി

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക