ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവി, മത്സരിക്കണോ വേണ്ടയോ എന്ന് ജനം തീരുമാനിക്കട്ടെ- ഫിറോസ് കുന്നംപറമ്പിൽ


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിക്കളായതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. താന്‍ ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവി ആണെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ സീറ്റ് പിടിക്കാന്‍ ഫിറോസ് മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. അതേസമയം ഇക്കാര്യത്തില്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് ഫിറോസ് പറഞ്ഞത്. ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും പ്രതികരിച്ചിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക