സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ യുവാവ് ജീവനക്കാരിയുടെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ച് ഓടി


വെ​ള്ള​റ​ട: ക​ട​യി​ല്‍ സി​ഗ​ര​റ്റ്​ വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നന്നുകളഞ്ഞു. കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ബാ​ല​ച​ന്ദ്രന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​കൃ​ഷ്ണ ഫാ​ന്‍സി സ്‌​റ്റോ​റിലെ ജീവനക്കാരിയുടെ ര​ണ്ട​ര​പ​വ​ന്‍ മാലയാണ് യുവാവ് മോഷ്ടിച്ചിരിക്കുന്നത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം നടന്നത്.

യു​വാ​വ് സിഗരറ്റ് വാങ്ങിയതിന്റെ കാശ് കൊടുക്കുകയും തുടർന്ന് ജീവനക്കാരി ബാ​ക്കി ന​ൽ​കാ​ൻ ചി​ല്ല​റ നാ​ണ​യ​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇവരുടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട​ര​പ​വ​ന്‍ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. സ്ഥ​ല​ത്തെ​ത്തി​യ വെ​ള്ള​റ​ട എ​സ്.​ഐ രാ​ജ​തി​ല​ക​നും സം​ഘ​വും സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആളെ കണ്ടെത്താനായില്ല. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക