കല്യാണി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഐ ലീഗ് മൽസരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. ക്ലേവിൻ ബെർണാഡെസിന്റെ ഹാട്രിക്കും ലൂക്കാ മജ്സന്റെ ബ്രേസും ചർച്ചിൽ ബ്രദേഴ്സിനായി ഗോളുകൾ നേടി.
തുടക്കം മുതൽ ആക്രമിച്ച കളിച്ച ചർച്ചിൽ ബ്രദേഴ്സ് മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി. തുടക്കം മുതൽ അവർ ആക്രമിച്ചാണ് കളിച്ചത്. എന്നാൽ പിന്നീട് രണ്ട് ഗോളുകൾ നേടി ഇന്ത്യൻ ആരോസ് ലീഡ് നേടിയെങ്കിലും മിനിറ്റുകൾക്കകം ചർച്ചിൽ ബ്രദേഴ്സ് മികച്ച പ്രകടനത്തിലൂടെ ലീഡ് സ്വന്തമാക്കി.