അഴിമതിക്കേസ് ജനങ്ങൾ പുച്ഛിച്ചു തള്ളും, പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കുമെന്ന്- ഇബ്‌റാഹിം കുഞ്ഞ്


കൊച്ചി: പാര്‍ട്ടി അനുവദിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ്. തനിക്കെതിരായ അഴിമതിക്കേസ് വിജയ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കും.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. മനസ്സാക്ഷി ശുദ്ധമാണ്. തെറ്റ് ചെയ്തുവെന്ന നേരിയ തോന്നലെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ താന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുമായിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇബ്‌റാഹിം കുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ ഇബ്‌റാഹിം കുഞ്ഞിനെ നവംബര്‍ 18ന് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ ആശുപത്രിയില്‍ എത്തി വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക