ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നീക്കം; രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ട്രപിന്റെ മുന്നറിയിപ്പ്


ടെക്‌സസ്: ഇംപീച്ച്‌മെന്റ് നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാപ്പിറ്റോള്‍ അക്രമത്തിന് അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം തള്ളിയ ട്രംപ് അക്രമത്തില്‍ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കി.

ഈ സമയത്ത് ഇത്തരം ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ അമേരിക്കയ്ക്ക് കൂടുതല്‍ അപകടകരമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നും ആറ് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ട്രംപ് തുറന്നടിച്ചു.

നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് അതീവജാഗ്രത വേണം. 25-ാം ഭേദഗതി കൊണ്ട് തനിക്ക് യാതൊരു ഭീഷണിയുമില്ലെന്നും ബൈഡന്‍ ഭരണകൂടത്തെ അത് തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. കാപ്പിറ്റോള്‍ അക്രമത്തിന് പിന്നാലെ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കാന്‍ ഡമോക്രാറ്റുകള്‍ നടത്തുന്ന നീക്കത്തിനിടെയാണ് ട്രംപിന്റെ ആദ്യ പ്രതികരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക