സൗദി പ്രവാസികൾക്കൊരു ആശ്വാസ വാർത്ത.!! സൗദിയിൽ ഇനിമുതൽ ഇഖാമ ഫീസും ലെവി തുകയും മൂന്ന് മാസത്തേക്കോ ആറുമാസത്തേക്കോ മാത്രമായി അടക്കാം; പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി


റിയാദ്: സൗദിയിൽ ജീവനക്കാരുടെ ഇഖാമയും ലെവിയും വർക്ക് പെർമിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ഒരു വർഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാൻ പ്രയാസമുള്ളവർക്ക് തീരുമാനം ഗുണമാകും. നിലവിൽ ജീവനക്കാരന്റെ ലെവിയും ഇൻഷൂറൻസും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ഒരു ജീവനക്കാരന് ചിലവ് വരും.

ചെറുകിട സ്ഥാപനങ്ങളിലുള്ളവർക്ക് ഇത് താങ്ങാനാകില്ലെങ്കിൽ അവർക്ക് തൽക്കാലം മൂന്നു മാസം വീതം ഗഡുക്കളായി ലെവിയടക്കാം. ഇഖാമ അനുബന്ധ ഫീസുകളും ഇതിന കണക്കാക്കി അടച്ചാൽ മതിയാകും. ജീവനക്കാരെ പിരിച്ചു വിടാൻ ആഗ്രഹിക്കുന്ന കന്പനികൾക്കും തീരുമാനം ഗുണമാകും.

ഒരു വർഷത്തേക്ക് ഒന്നിച്ച് ഫീസടക്കുന്നതിന് പകരം മൂന്നോ ആറോ മാസത്തേക്ക് മാത്രമായും കന്പനികൾക്ക് ഇഖാമ പുതുക്കാനാകും. വീട്ടു ജോലിക്കാരുടെ ഗണത്തിൽ പെടുന്നവർക്കും ഹൗസ് ഡ്രൈവർമാർക്കും തീരുമാനം ബാധകമാകില്ല. സൗദി മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക